A weekly test is the most useful hour in a PSC batch, when it is set with care. These four habits cost nothing and make the test teach as well as measure.
ശ്രദ്ധയോടെ തയ്യാറാക്കിയാൽ, ഒരു PSC ബാച്ചിലെ ഏറ്റവും ഉപകാരപ്രദമായ ഒരു മണിക്കൂറാണ് പ്രതിവാര പരീക്ഷ. ചെലവില്ലാത്ത ഈ നാല് ശീലങ്ങൾ പരീക്ഷയെ അളക്കാൻ മാത്രമല്ല, പഠിപ്പിക്കാനും ഉപകരിക്കുന്നതാക്കും.
Test what you taught this week, plus a little of last month
ഈ ആഴ്ച പഠിപ്പിച്ചതും കഴിഞ്ഞ മാസത്തേതിൽ കുറച്ചും ചോദിക്കുക
Most of the paper should come from the topics covered since the last test. Keep a fifth of it for older topics. Students forget what is never asked again, and a few returning questions each week keep earlier lessons alive.
പേപ്പറിന്റെ ഭൂരിഭാഗവും കഴിഞ്ഞ പരീക്ഷയ്ക്കു ശേഷം പഠിപ്പിച്ച ടോപ്പിക്കുകളിൽ നിന്നായിരിക്കണം. അഞ്ചിലൊന്ന് പഴയ ടോപ്പിക്കുകൾക്കായി മാറ്റിവയ്ക്കുക. വീണ്ടും ചോദിക്കാത്തത് വിദ്യാർത്ഥികൾ മറക്കും; ഓരോ ആഴ്ചയും ആവർത്തിക്കുന്ന ഏതാനും ചോദ്യങ്ങൾ മുൻ പാഠങ്ങളെ സജീവമാക്കി നിർത്തും.
Mix the difficulty on purpose
നിലവാരം ബോധപൂർവം കലർത്തുക
A paper of only easy questions tells you nothing, and a paper of only hard ones discourages the batch. A simple rule works: about half easy, a third medium, the rest hard. The strong students are stretched and the others still finish with something to build on.
എളുപ്പമുള്ള ചോദ്യങ്ങൾ മാത്രമുള്ള പേപ്പർ ഒന്നും പറഞ്ഞുതരില്ല; കഠിനമായവ മാത്രമുള്ളത് ബാച്ചിനെ നിരുത്സാഹപ്പെടുത്തും. ലളിതമായ ഒരു നിയമം മതി: ഏകദേശം പകുതി എളുപ്പം, മൂന്നിലൊന്ന് ഇടത്തരം, ബാക്കി കഠിനം.
Use the formats PSC uses
PSC ഉപയോഗിക്കുന്ന ചോദ്യരൂപങ്ങൾ ഉപയോഗിക്കുക
Recent papers include statement questions, matching and chronological order as well as one-line questions. A student who meets these for the first time in the exam hall loses time working out what is being asked. Put two or three in every test. There is an example of each in Question formats.
സമീപകാല പേപ്പറുകളിൽ ഒറ്റവരി ചോദ്യങ്ങൾക്കൊപ്പം പ്രസ്താവനാ ചോദ്യങ്ങളും ചേരുംപടി ചേർക്കലും കാലക്രമവും വരുന്നു. ഇവ ആദ്യമായി പരീക്ഷാഹാളിൽ കാണുന്ന വിദ്യാർത്ഥിക്ക്, എന്താണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കാൻ തന്നെ സമയം നഷ്ടപ്പെടും. എല്ലാ പരീക്ഷയിലും ഇത്തരം രണ്ടോ മൂന്നോ ചോദ്യങ്ങൾ ഉൾപ്പെടുത്തുക. ഓരോന്നിന്റെയും ഉദാഹരണം ചോദ്യരൂപങ്ങൾ എന്ന സഹായിയിലുണ്ട്.
Spend as long on the answers as on the test
പരീക്ഷയ്ക്കെടുത്ത അത്രയും സമയം ഉത്തരങ്ങൾക്കും നൽകുക
The marks matter less than the ten minutes afterwards. Go through the questions most of the batch got wrong, and say why each wrong option is wrong. That is where the learning happens.
മാർക്കിനെക്കാൾ പ്രധാനം അതിനു ശേഷമുള്ള പത്ത് മിനിറ്റാണ്. ബാച്ചിലെ ഭൂരിഭാഗവും തെറ്റിച്ച ചോദ്യങ്ങൾ എടുത്ത്, ഓരോ തെറ്റായ ഓപ്ഷനും എന്തുകൊണ്ട് തെറ്റാണെന്ന് വിശദീകരിക്കുക. പഠനം നടക്കുന്നത് അവിടെയാണ്.
Parrot Pen is built to make the first three of these quick: questions are tagged by topic, difficulty and format, so choosing a balanced paper takes minutes. The fourth is still yours.
ഇവയിൽ ആദ്യ മൂന്നും വേഗത്തിലാക്കാനാണ് Parrot Pen നിർമ്മിച്ചിരിക്കുന്നത്: ചോദ്യങ്ങൾ ടോപ്പിക്, നിലവാരം, രൂപം എന്നിവ അനുസരിച്ച് ടാഗ് ചെയ്തിരിക്കുന്നതിനാൽ സന്തുലിതമായ പേപ്പർ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. നാലാമത്തേത് നിങ്ങളുടെ കൈയിലാണ്.