A large question bank is no use if you cannot find the forty questions you need for Saturday. What makes a bank usable is its index, so before we wrote questions we drew up the index: 20 subjects, 116 topic groups and 510 topics.
ശനിയാഴ്ചത്തെ പരീക്ഷയ്ക്ക് വേണ്ട നാൽപത് ചോദ്യങ്ങൾ കണ്ടെത്താനാകുന്നില്ലെങ്കിൽ വലിയൊരു ചോദ്യശേഖരംകൊണ്ട് പ്രയോജനമില്ല. ഒരു ചോദ്യശേഖരത്തെ ഉപയോഗയോഗ്യമാക്കുന്നത് അതിന്റെ സൂചികയാണ്. അതിനാൽ ചോദ്യങ്ങൾ എഴുതും മുമ്പ് ഞങ്ങൾ സൂചിക തയ്യാറാക്കി: 20 വിഷയങ്ങൾ, 116 ടോപ്പിക് ഗ്രൂപ്പുകൾ, 510 ടോപ്പിക്കുകൾ.
Start from what PSC publishes
PSC പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് തുടങ്ങുക
The starting point was the syllabus PSC itself publishes for the 10th, Plus Two and Degree level preliminaries. Those documents name the parts of the paper and, under each, the areas to be covered. We followed their order and their wording wherever we could, so a teacher who knows the syllabus already knows their way around the bank.
പത്താം തലം, പ്ലസ് ടു തലം, ബിരുദ തലം പ്രിലിമിനറികൾക്കായി PSC പ്രസിദ്ധീകരിക്കുന്ന സിലബസ് ആയിരുന്നു തുടക്കം. പേപ്പറിലെ ഭാഗങ്ങളും ഓരോന്നിലും ഉൾപ്പെടുന്ന മേഖലകളും ആ രേഖകളിലുണ്ട്. കഴിയുന്നിടത്തെല്ലാം അവയുടെ ക്രമവും പദങ്ങളും ഞങ്ങൾ പിന്തുടർന്നു; അതിനാൽ സിലബസ് അറിയാവുന്ന അധ്യാപകന് ചോദ്യശേഖരവും പരിചിതമായിരിക്കും.
Three levels, and no more
മൂന്ന് തലങ്ങൾ മാത്രം
Subject, topic group, topic. History is a subject. Kerala Renaissance is a topic group inside it, with 27 topics. Modern India and the freedom struggle is another, with 18. We stopped at three levels because a fourth makes choosing slower than searching.
വിഷയം, ടോപ്പിക് ഗ്രൂപ്പ്, ടോപ്പിക്. ചരിത്രം ഒരു വിഷയം. അതിനുള്ളിലെ ഒരു ടോപ്പിക് ഗ്രൂപ്പാണ് കേരള നവോത്ഥാനം; അതിൽ 27 ടോപ്പിക്കുകൾ. ആധുനിക ഇന്ത്യയും സ്വാതന്ത്ര്യസമരവും മറ്റൊന്ന്; അതിൽ 18. നാലാമതൊരു തലം തിരഞ്ഞെടുപ്പിനെ മന്ദഗതിയിലാക്കും എന്നതിനാൽ മൂന്നിൽ നിർത്തി.
One question, one topic
ഒരു ചോദ്യം, ഒരു ടോപ്പിക്
Every question belongs to exactly one topic. A question about the Vaikom Satyagraha could sit under renaissance, under the freedom struggle or under temple entry. If it sat in all three, the same question would turn up three times in one paper. So each question gets one home, chosen by what the question is really testing.
ഓരോ ചോദ്യവും കൃത്യം ഒരു ടോപ്പിക്കിൽ ഉൾപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള ചോദ്യം നവോത്ഥാനത്തിലോ സ്വാതന്ത്ര്യസമരത്തിലോ ക്ഷേത്രപ്രവേശനത്തിലോ ഉൾപ്പെടുത്താം. മൂന്നിലും ഉൾപ്പെടുത്തിയാൽ ഒരേ ചോദ്യം ഒരു പേപ്പറിൽ മൂന്ന് തവണ വരും. അതിനാൽ ഓരോ ചോദ്യത്തിനും ഒരു സ്ഥാനം മാത്രം; ചോദ്യം യഥാർത്ഥത്തിൽ പരിശോധിക്കുന്നത് എന്തെന്ന് നോക്കിയാണ് അത് തീരുമാനിക്കുന്നത്.
Exams are tags, not copies
പരീക്ഷകൾ ടാഗുകളാണ്, പകർപ്പുകളല്ല
The 10th level and the Degree level share most of their general knowledge. Rather than keep a copy of each question for each exam, a question is stored once and tagged with every exam it suits. Difficulty is a separate tag again. That is how the same bank serves an LGS batch and a Degree level batch without either seeing the wrong questions.
പത്താം തലത്തിനും ബിരുദ തലത്തിനും പൊതുവിജ്ഞാനത്തിന്റെ ഭൂരിഭാഗവും പൊതുവാണ്. ഓരോ പരീക്ഷയ്ക്കും ചോദ്യത്തിന്റെ പകർപ്പ് സൂക്ഷിക്കുന്നതിനു പകരം, ചോദ്യം ഒരിക്കൽ സൂക്ഷിച്ച് യോജിക്കുന്ന എല്ലാ പരീക്ഷകളും ടാഗ് ചെയ്യുന്നു. നിലവാരം മറ്റൊരു ടാഗ്. അങ്ങനെയാണ് ഒരേ ശേഖരം LGS ബാച്ചിനും ബിരുദ തല ബാച്ചിനും ഒരുപോലെ ഉപകരിക്കുന്നത്.
Where the map is still wrong
സൂചികയിൽ ഇനിയും തിരുത്തേണ്ടത്
Filling the index with real questions showed us its gaps. Physics has topics for mechanics, heat, sound and light, but none yet for electricity and magnetism, so those questions are waiting under mechanics until we add one. Riddles, which PSC asks in the Malayalam part, have no topic of their own yet either.
യഥാർത്ഥ ചോദ്യങ്ങൾ ചേർത്തപ്പോൾ സൂചികയിലെ വിടവുകൾ വ്യക്തമായി. ഭൗതികശാസ്ത്രത്തിൽ ബലതന്ത്രം, താപം, ശബ്ദം, പ്രകാശം എന്നിവയ്ക്ക് ടോപ്പിക്കുകളുണ്ട്; വൈദ്യുതിക്കും കാന്തികതയ്ക്കും ഇതുവരെ ഇല്ല. അതു ചേർക്കുന്നതുവരെ ആ ചോദ്യങ്ങൾ ബലതന്ത്രത്തിനു കീഴിലാണ്. മലയാളം ഭാഗത്ത് PSC ചോദിക്കുന്ന കടങ്കഥകൾക്കും ഇതുവരെ സ്വന്തമായി ഒരു ടോപ്പിക് ഇല്ല.
An index is never finished. When PSC changes a syllabus, or teachers tell us a topic is too broad to be useful, it changes. You can see all of it on the question bank page.
ഒരു സൂചിക ഒരിക്കലും പൂർത്തിയാകുന്നില്ല. PSC സിലബസ് മാറ്റുമ്പോഴോ, ഒരു ടോപ്പിക് വളരെ വിശാലമാണെന്ന് അധ്യാപകർ പറയുമ്പോഴോ അത് മാറും. അത് മുഴുവൻ ചോദ്യശേഖരം എന്ന പേജിൽ കാണാം.