A wrong answer key in a test paper costs a teacher their students' trust. This is how we try to keep mistakes out.
പരീക്ഷാ പേപ്പറിലെ ഒരു തെറ്റായ ഉത്തരം അധ്യാപകനിലുള്ള വിദ്യാർത്ഥികളുടെ വിശ്വാസം കുറയ്ക്കും. തെറ്റുകൾ ഒഴിവാക്കാൻ ഞങ്ങൾ ചെയ്യുന്നത് ഇതാണ്.
Two people for every question
ഓരോ ചോദ്യത്തിനും രണ്ടുപേർ
- One person writes or sources the question and sends it for review.ഒരാൾ ചോദ്യം തയ്യാറാക്കി പരിശോധനയ്ക്ക് അയയ്ക്കുന്നു.
- A different person works the question out and either verifies it or sends it back with a note.മറ്റൊരാൾ ചോദ്യം സ്വയം പരിഹരിച്ച് നോക്കി, ഒന്നുകിൽ അംഗീകരിക്കുന്നു, അല്ലെങ്കിൽ കുറിപ്പോടെ തിരിച്ചയയ്ക്കുന്നു.
- Nobody can verify a question they wrote themselves. The system does not allow it.സ്വന്തമായി എഴുതിയ ചോദ്യം ആർക്കും സ്വയം അംഗീകരിക്കാനാവില്ല. സംവിധാനം അത് അനുവദിക്കില്ല.
- If a verified question is edited later, it goes back to review.അംഗീകരിച്ച ചോദ്യം പിന്നീട് തിരുത്തിയാൽ അത് വീണ്ടും പരിശോധനയ്ക്ക് പോകും.
What we leave out
ഞങ്ങൾ ഒഴിവാക്കുന്നവ
- Questions where two options are both correct, or none is.രണ്ട് ഓപ്ഷനുകൾ ശരിയായതോ ഒന്നും ശരിയല്ലാത്തതോ ആയ ചോദ്യങ്ങൾ.
- Facts that sources disagree on, such as a date given differently in different books.സ്രോതസ്സുകൾ തമ്മിൽ വ്യത്യാസമുള്ള വസ്തുതകൾ; ഉദാ: പല പുസ്തകങ്ങളിൽ പല തീയതി നൽകിയിരിക്കുന്നവ.
- Questions that go out of date, such as "the current" holder of a post, unless the question fixes the year.കാലഹരണപ്പെടുന്ന ചോദ്യങ്ങൾ; ഉദാ: ഒരു പദവിയിൽ "ഇപ്പോൾ" ഉള്ളയാൾ. ചോദ്യത്തിൽ വർഷം വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ മാത്രം ഉൾപ്പെടുത്തും.
- Questions that cannot be understood without a missing picture or passage.ഇല്ലാത്ത ചിത്രമോ ഖണ്ഡികയോ കൂടാതെ മനസ്സിലാക്കാനാവാത്ത ചോദ്യങ്ങൾ.
A record of every change
ഓരോ മാറ്റത്തിന്റെയും രേഖ
Every question keeps its history: who created it, each edit with the old and new text, who verified it and when.
ഓരോ ചോദ്യത്തിനും അതിന്റെ ചരിത്രമുണ്ട്: ആര് തയ്യാറാക്കി, ഓരോ തിരുത്തിലെയും പഴയതും പുതിയതുമായ വാചകം, ആര്, എപ്പോൾ അംഗീകരിച്ചു.
If you find a mistake
നിങ്ങൾ ഒരു തെറ്റ് കണ്ടാൽ
Tell us which question and what is wrong. It goes back to review, and if you are right it is corrected for every centre.
ഏത് ചോദ്യമാണെന്നും എന്താണ് തെറ്റെന്നും ഞങ്ങളെ അറിയിക്കുക. അത് വീണ്ടും പരിശോധനയ്ക്ക് പോകും; നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ എല്ലാ സെന്ററുകൾക്കുമായി അത് തിരുത്തും.
We are still working through the bank. Not every question has been verified yet, and centres are given verified questions only.
ചോദ്യശേഖരത്തിന്റെ പരിശോധന തുടരുകയാണ്. എല്ലാ ചോദ്യങ്ങളും ഇതുവരെ അംഗീകരിച്ചു കഴിഞ്ഞിട്ടില്ല; സെന്ററുകൾക്ക് അംഗീകരിച്ച ചോദ്യങ്ങൾ മാത്രമേ നൽകൂ.